Football India Oman Match

മസ്‌കത്ത്: ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് സമനില. അബുദാബിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു.പ്രതിരോധം ശക്തമാക്കിയാണ് ഇന്ത്യയും ഒമാനും കളിച്ചത്. ഇതോടെ ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും നിരവധി അവസരങ്ങള്‍ നഷ്ടമായി.