സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22094 പേർ അറസ്റ്റിൽ
റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ 22,094 വിദേശി നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 97 ശതമാനവും യെമൻ, ഇത്യോപ്യൻ പൗരന്മാരാണ്, ബാക്കി 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരും. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കും. നിയമലംഘകരെക്കുറിച്ച് അറിയിക്കുന്നതിനായി മക്ക, റിയാദ്, കിഴക്കൻ മേഖലകളിൽ 911, മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിൽ വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.