• Home
  • News
  • മലയാളികൾക്കും യുഎഇ സ്വദേശിനിക്കും ബിഗ് ടിക്കറ്റിൽ ഭാഗ്യം

മലയാളികൾക്കും യുഎഇ സ്വദേശിനിക്കും ബിഗ് ടിക്കറ്റിൽ ഭാഗ്യം

അബുദാബി ∙ ഈ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 80,000 ദിർഹം (19 ലക്ഷം രൂപ) വിലമതിക്കുന്ന 250 ഗ്രാം (24 കാരറ്റ്) സ്വർണബാർ സമ്മാനമായി ലഭിച്ചു. കുവൈത്തിൽ 27 വർഷമായി ജോലി ചെയ്യുന്ന ഫൈസല്‍ ഇബ്രാഹിം കുട്ടി, ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള, അബുദാബിയിൽ പ്രവർത്തിക്കുന്ന ഗോപിനാഥ് അജിത്, മസ്കത്തിൽ ജോലി ചെയ്യുന്ന രാജൻ പിള്ള, ഖത്തറിൽ ജോലി ചെയ്യുന്ന ഷാബിൻ നമ്പോലന്റവിട എന്നിവർക്കാണ് ഈ സമ്മാന ഭാഗ്യം കിട്ടിയത്.

ഫൈസൽ എപ്പോഴും 10-12 സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് വാങ്ങാറുള്ളതെന്നും ഈ സമ്മാനം എല്ലാവരുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. 3 വർഷം മുൻപ് യുഎഇയിലെത്തിയ പ്രസാദ്, സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങുന്നുണ്ടായിരുന്നു, സമ്മാനം ലഭിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥ്, രാജൻ, ഷാബിൻ എന്നിവരും സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങുന്നവരാണ്. സ്വർണം വിറ്റ് പണം ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് രാജൻ പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

UAE LATEST NEWS

View All