ആകാശത്ത് വട്ടമിട്ടത് രണ്ടരമണിക്കൂറോളം; എയർ ഇന്ത്യ ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട ശേഷം എയർ ഇന്ത്യയുടെ ട്രിച്ചി-ഷാർജ വിമാനമായ AXB613 സുരക്ഷിതമായി ലാൻഡ് ചെയ്തു. വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം, 8.15ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിക്കുകയും 20 ആംബുലൻസുകളും 18 ഫയർ എൻജിനുകളും സജ്ജമാക്കുകയും ചെയ്തു. ഇന്ധനം ചോർത്തി കളയുന്നതിനായി വിമാനം ആകാശത്ത് വട്ടമിട്ടു. ലാൻഡിങ് ഗിയറിലുണ്ടായ പ്രശ്നമാണ് ഇതിന് കാരണമെന്ന് സ്ഥിരീകരിച്ചു. 8.20ന് ഷാർജയിൽ എത്തേണ്ട വിമാനത്തിൽ 141 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരിൽ കൂടുതൽ പേരും തമിഴ്നാട് സ്വദേശികളാണെന്നുമാണ് വിവരം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.