പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്∙ റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ചുണ്ട സ്വദേശിയും റിയാദിൽ ഹൗസ്ഡ്രൈവറായി ജോലി ചെയ്തിരുന്ന പുളിങ്ങോമ് കുരിക്കലകത്ത് മുഹമ്മദ് മുബാറക് (44) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഇയാളെ റിയാദിലെ സഹാഫ സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി മരണപ്പെടുകയായിരുന്നു. സൗദിയിൽ ജോലി ആരംഭിച്ച് ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് മുബാറക്കിന് ഹൃദയാഘാതം ഉണ്ടായത്. മരിച്ച വ്യക്തിയുടെ പിതാവ് ബഷീർ, മാതാവ് അഷ്രഫുന്നീസ, ഭാര്യ ബുഷ്‌റ, മക്കൾ മുഹമ്മദ് സുഹൈൽ, സുഹൈന എന്നിവരാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.