ഒമാനിൽ ട്രെയിലറും ടാങ്കർ ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
മസ്‌കറ്റ്: അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം വിലായത്തിൽ ഒരു ട്രെയിലറും ടാങ്കർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിന് പിന്നാലെ ട്രക്കിൽ നിന്നും ട്രയിലീൻ ഗ്ലൈകോൾ (ടി ഇ ജി) ചോർന്നതിനെത്തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സംഘം സ്ഥലത്ത് എത്തി. ചോർച്ച നിയന്ത്രിക്കുകയും കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിദഗ്ധരുടെ സംഘവും എത്തിയതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.