മോഹൻലാലിനൊപ്പം നിൽക്കുന്നു -പ്രകാശ് രാജ്

ബംഗളൂരു: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ല്‍ നി​ന്ന്​ ‘അ​മ്മ’ പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ മോ​ഹ​ന്‍ലാ​ലി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക​മ​ന്ത്രി​ക്കും നൽകിയ നി​വേ​ദ​നത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.

മോഹൻലാൽ രാജ്യത്തിന് അഭിമാനമാണ്. പ്രതിഭയും മുതിർന്ന നടനുമായ അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. 
അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനികില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. 

ഈ സംഭവുമായി ബന്ധപ്പെട്ട കത്തിൽ തന്‍റെ പേര് എങ്ങനെ വന്നതെന്ന് എനിക്ക് അറിയില്ല. തന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങിൽ മോഹൻലാൽ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തിൽ ഞാൻ ലാലിന്‍റെ കൂടെ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.