ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തിൽ
ചെങ്ങന്നൂർ: മഴക്കെടുതി ഏറ്റവും കുടുതൽ ദുരതം വിതച്ച ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തിൽ. ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിൽ മാത്രം കുടുങ്ങി കിടക്കുന്നത്.
ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തനായി നാല് ഹെലികോപ്റ്ററുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂർ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരിൽ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കാനും സൈന്യം ശ്രമിച്ചുവരികയാണ്.